ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകൾ അയയ്ക്കുന്ന പീപ്പിൾ നിയർബൈ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്.
എക്സൻഡർ, ഷെയർ ഇറ്റ് മുതലായ ആപ്പുകൾ ജനപ്രിയമായത് ഈ ഫീച്ചറുകളിലൂടെയായിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നം മുൻനിർത്തി ഈ ആപ്പുകൾ നിരോധിച്ചിരുന്നു.
നിലവിൽ ടെലിഗ്രാമാണ് വലിയ ഫയലുകൾ കൈമാറുന്നതിനായി ഉപയോഗിച്ചു വരുന്നത്. എന്നാൽ ഇന്‍റർനെറ്റ് ഇല്ലാതെ ടെലിഗ്രാം വഴി ഫയലുകൾ അയയ്ക്കാൻ സാധിക്കില്ല.
Post a Comment