മസ്കത്ത്: ഒമാന്റെ 54ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വരിക്കാർക്ക് സൗജന്യ ഡാറ്റയുമായി ഒമാൻടെലും ഉരീദോയും. ഒമാൻടെൽ പുതിയ ഹയാക്ക്, ന്യൂ ബഖാത്തി, എന്റർപ്രൈസ് എന്നീ ഉപഭോക്താക്കൾക്ക് 54 ജി.ബി സൗജന്യ സോഷ്യൽ ഡാറ്റയാണ് നൽകുക. വാട്സ്ആപ്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ), ഫേസ് ബുക്ക് എന്നിവയിലാണ് സൗജന്യ ഡാറ്റ ഉപയോഗിക്കാനാവുക. ഒമാടെൽ ആപ് വഴിയോ *182# ഡയൽ ചെയ്തോ മൂന്ന് ദിവസത്തെ ഓഫർ ആസ്വദിക്കാം.പുതിയതും നിലവിലുള്ളതുമായ ഹല, ഷാരി, ബിസിനസ് ഉപഭോക്താക്കൾക്കാണ് ഉരീദോ 54 ജി.ബി സൗജന്യ സോഷ്യൽ ഡാറ്റ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈ പരിമിതകാല ഓഫർ നവംബർ 18 മുതൽ 20 വരെ ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ഉരീദോ ആപ് വഴിയോ *555*541# ഡയൽ ചെയ്തോ അല്ലെങ്കിൽ നവംബർ 20 വരെ ഏതെങ്കിലും ഉരീദോ സ്റ്റോർ സന്ദർശിച്ച് ഓഫർ സബ്സ്ക്രൈബ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഇരു കമ്പനികളുടെയും കസ്റ്റമർകെയറുമായി ബന്ധപ്പെടാം.
ദേശീയ ദിനാഘോഷം: 54 ജി.ബി സൗജന്യ ഡാറ്റയുമായി ഒമാൻടെലും ഉരീദോയും
News
0
Post a Comment