ഫിക്സഡ് ഡെപ്പോസിറ്റ് ഒരു നഷ്ട കച്ചവടമല്ല; നിക്ഷേപിക്കും മുൻപ് പലിശ പുതുക്കിയ ബാങ്കുകളെ പരിചയപ്പെടാം

 



സ്ഥിര നിക്ഷേപങ്ങളെ കൂറ്റൻ വേണ്ടി രാജ്യത്തെ പല ബാങ്കുകളും ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. റിസ്ക് എടുക്കാതെ നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവർക്ക് ബെസ്റ്റ് ഓപ്‌ഷൻ ആണ് ഫിക്സഡ് ഡെപ്പോസിറ്റ്. സേവിംഗ്സ് അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ഥിരനിക്ഷേപം ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അപകട സാധ്യത കുറവായതിനാൽ പണം നഷ്ടമാകുമെന്ന പേടിയും ആവശ്യമില്ല. നിക്ഷേപിക്കുന്നതിന് മുൻപ് രാജ്യത്തെ ബാങ്കുകളിൽ ഈ മാസം പലിശ പുതുക്കിയ ബാങ്കുകൾ ഏതൊക്കെ എന്നറിയാം  യെസ് ബാങ്ക്   നവംബർ 5 മുതൽ യെസ് ബാങ്ക് 3 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. 18 മാസത്തെ കാലയളവിലേക്കുള്ള നിക്ഷേപത്തിനുള്ള പലിശ 8 ശതമാനത്തിൽ നിന്നും 7.75 ശതമാനമായി കുറച്ചു. സ്ഥിര നിക്ഷേപത്തിനുള്ള പലിശ നവംബർ 5 മുതൽ പലിശ നിരക്ക് 3.25 ശതമാനം മുതൽ 7.75 ശതമാനം വരെയാണ്. അതേസമയം മുതിർന്ന പൗരന്മാർക്ക്  3.75 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ ലഭിക്കും. 18 മാസത്തെ കാലാവധിയിൽ ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനവും നൽകും.   പഞ്ചാബ് & സിന്ദ് ബാങ്ക്   പഞ്ചാബ് & സിന്ദ് ബാങ്കും തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്, നവംബർ 14 മുതൽ ഇത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്, ഇതിനു 2024 ഡിസംബർ 31 വരെ സാധുതയുണ്ട്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ലക്ഷം ആയിരിക്കണം. ഇതിനു  8.25 ശതമാനം വരെ പലിശ നേടാം  

Post a Comment

Previous Post Next Post