നിരവധി ഒഴിവുകൾ വിവിധ ജില്ലകളിലായി തൊഴില്‍മേള നടത്തുന്നു

 


എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ ജോബ് ഫെയര്‍ നവംബര്‍ 30 ന് കോതമംഗലം ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കാമ്പസില്‍ സംഘടിപ്പിക്കുന്നു.


18-45 പ്രായപരിധിയിലുള്ള എസ്എസ്എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി, ഐ ടി ഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കല്‍, ഡിസൈനിംഗ് മുതലായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.


സ്വകാര്യ മേഖലയില്‍ നിന്നും ഐ.റ്റി, ടെക്‌നിക്കല്‍, സെയില്‍സ്, ആട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ്, അഡ്വെര്‍ടൈസിംഗ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ബാങ്കിംഗ്, ഫിനാന്‍സ് റീട്ടെയിലർ തുടങ്ങിയ വിഭാഗങ്ങളിലേക്കായി അമ്പതില്‍പരം പ്രമുഖ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും.


എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.


ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റായും സര്‍ട്ടിഫിക്കറ്റും ജോബ് ഫെസ്റ്റ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച അഡ്മിഷന്‍ സ്ലിപ്പുമായി ഹാജരാകണം.


ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

ഹാജരാകാത്തവരുടെ രജിസ്‌ട്രേഷന്‍ പരിഗണിക്കുന്നതല്ല.

ഫോൺ നമ്പർ

ഫോൺ നമ്പർ

ഫോൺ നമ്പർ

വെബ്സൈറ്റ് ലിങ്ക്  


Post a Comment

Previous Post Next Post