പ്രമേഹം ഇന്ന് അധികം ആളുകളിലും കാണുന്ന ജീവിതശെെലി രോഗമായി മാറിയിരിക്കുകയാണ്. ബ്ലഡ് ഷുഗർ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം. ടെെപ്പ് 1, ടെെപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിലുള്ള പ്രമേഹമാണുള്ളത്. പ്രമേഹമുള്ളവർക്ക് പ്രത്യേക ഭക്ഷണക്രമമാണല്ലോ. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങളായിരിക്കണം പ്രമേഹബാധിതർ കഴിക്കേണ്ടത്. പ്രമേഹമുള്ളവർക്ക് നെയ്യ് കഴിക്കാമോ? നെയ്യിൽ കൊഴുപ്പും കലോറിയും കൂടുതലാണെങ്കിലും ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ആരോഗ്യകരമായ കൊഴുപ്പുകളും ആൻ്റിഓക്‌സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മിതമായ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് യഥാർത്ഥത്തിൽ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. നെയ്യ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ ഇത് കാരണമാകില്ല. ഇത് മറ്റ് പല എണ്ണകളേയും അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഭക്ഷണമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ്, സാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് നെയ്യ്. അനാരോഗ്യകരമായ കൊഴുപ്പുകൾക്ക് പകരം നെയ്യിലേത് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഐപി ജേണൽ ഓഫ് ന്യൂട്രീഷൻ, മെറ്റബോളിസം ആൻഡ് ഹെൽത്ത് സയൻസിൽ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നു. വിറ്റാമിനുകൾ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് നെയ്യ്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കണ്ണിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ഈ വിറ്റാമിനുകൾ അത്യന്താപേക്ഷിതമാണ്. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. നെയ്യിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടില്ലാത്തതിനാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കില്ലെന്നും പഠനത്തിൽ പറയുന്നു. നെയ്യ് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായി ഗവേഷകർ പറയുന്നു.
പ്രമേഹരോഗികൾക്ക് നെയ്യ് കഴിക്കാമോ? പഠനം പറയുന്നു
News
0
Tags
Health Tips
Post a Comment