ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്ന് വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക എളുപ്പമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ അവയുടെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി വീടിന് ചുറ്റും വെള്ളം കെട്ടി നില്‍ക്കാതെ നോക്കേണ്ടത് പ്രധാനമാണ്. കൊതുക് കടി മൂലമുണ്ടാകുന്ന അസ്വസ്ഥത, ചൊറിച്ചിൽ, വീക്കം എന്നിവ ഒഴിവാക്കാനുള്ള ചില വഴികള്‍ നോക്കാം: 1. ഐസ് പാക്ക് കൊതുക് കടിക്കുമ്പോൾ ഒരു ഐസ് പാക്ക് അല്ലെങ്കിൽ കോൾഡ് കംപ്രസ് പുരട്ടുന്നത് കൊതുക് കടിച്ച ഭാഗം മരവിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചൊറിച്ചിൽ ശമിപ്പിക്കുകയും ചെയ്യും. 2. കറ്റാർവാഴ ജെൽ കറ്റാർവാഴ ജെൽ കൊതുക് കടിയേറ്റ ഭാഗത്ത് പുരട്ടുക. ഇത് കടിച്ച ഭാഗത്തെ അസ്വസ്ഥത, ചൊറിച്ചിൽ, വീക്കം എന്നിവ മാറാന്‍ സഹായിക്കും. 3. തേൻ തേനിൽ സ്വാഭാവിക ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് കൊതുക് കടിയേറ്റ മൂലമുള്ള വീക്കം, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇതിനായി കടിയേറ്റ ഭാഗത്ത് അൽപം തേൻ പുരട്ടി ഒരു ബാൻഡേജ് കൊണ്ട് മൂടുക. 4. ടീ ബാഗ് ടീ ബാഗ് കൊതുക് കടിച്ചിടത്ത് വയ്ക്കുന്നതും നല്ലതാണ്. തേയിലയിലെ ചില രാസവസ്തു മുറിപ്പാടിലെ ദ്രവം വലിച്ച് വറ്റിക്കുകയാണ് ചെയ്യുന്നത്. അതുമൂലം തടിപ്പുകള്‍, പാടുകള്‍ എന്നിവ മാറും. 5. ബേക്കിംഗ് സോഡ പേസ്റ്റ് കൊതുക് കടിച്ചിടത്ത് ബേക്കിംഗ് സോഡ പേസ്റ്റ് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഈ പേസ്റ്റ് പെട്ടെന്ന് അസ്വസ്ഥതകൾ ഇല്ലാതാക്കാന്‍ സഹായിക്കും. 6. ടീ ട്രീ ഓയിൽ ടീ ട്രീ ഓയിലിന് ആന്‍റി സെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചൊറിച്ചിൽ കുറയ്ക്കാനും അണുബാധ തടയാനും സഹായിക്കും.
കൊതുക് കടി മൂലമുണ്ടാകുന്ന അസ്വസ്ഥത അകറ്റാന്‍ ഇതാ ചില എളുപ്പ വഴികള്‍
News
0
Tags
Health Tips
Post a Comment