കൊളസ്‌ട്രോൾ കുറയ്ക്കാൻ ബദാം സഹായിക്കുമോ?

 


മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തില്‍ കൂടുമ്പോള്‍ അത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കാം. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം.  വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  ബദാമിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് ബദാം.  ഇവ കൊളസ്ട്രോൾ കുറയ്ക്കും, പ്രത്യേകിച്ച് എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ ബദാം സഹായിക്കും.  ബദാം കഴിക്കുന്നത് എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ കൂടാനും സഹായിക്കും.  ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.  ഫൈബറും പ്രോട്ടീനും അടങ്ങിയതും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള ബദാം വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.  വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.    വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 


Post a Comment

Previous Post Next Post