ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറും കൈകാലുകളില്‍ മരവിപ്പും ഉണ്ടാകുന്നത് പലപ്പോഴും വിറ്റാമിന്‍ ബി12-ന്‍റെ കുറവുമൂലമാകാം. വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. പൊതുവേ മുട്ട, മത്സ്യം, ബീഫ്, ചിക്കന്‍ എന്നിവയില്‍ നിന്നൊക്കെ ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും. വെജിറ്റേറിയനായവര്‍ക്ക് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. തൈര് തൈര്, യോഗര്‍ച്ച് തുടങ്ങിയ പാലുൽപന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും.
2. ചീസ്, പാല്‍ പാല്‍,ചീസ് പോലെയുള്ള പാലുൽപന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും.
3. സോയ മിൽക്ക് സോയ മിൽക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
4. അവക്കാഡോ അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. മഷ്റൂം മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
إرسال تعليق