ക്രെഡിറ്റ് സ്കോർ കുറവ്, ബാങ്ക് വായ്പ അപേക്ഷ തള്ളിയോ? ലോൺ ലഭിക്കാനുള്ള വഴികൾ ഇതാ

 



വായ്പ എടുക്കാൻ നേരത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സിബിൽ സ്കോർ, അഥവാ ക്രെഡിറ്റ് സ്കോർ. ഇവ കുറവാണെങ്കിൽ ഒരു വ്യക്തിക്ക് ലോൺ നേടുക എന്നത് വളരേയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഈ സാഹചര്യത്തിൽ വായ്പ ആവശ്യമായി വന്നാൽ എന്തുചെയ്യും?   കഴിഞ്ഞ ഇടപാടുകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിക്ക് വായ്പ വാങ്ങാനുള്ള യോഗ്യത അലക്കുന്നതാണ് ക്രെഡിറ്റ് സ്കോർ. ഇത് കുറഞ്ഞാൽ വായ്പ നൽകാനുള്ള വിശ്വാസ്യത നഷ്ടമാകും. ആർബിഐ-രജിസ്റ്റേർഡ് ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്കോർ നൽകുന്നത്.  ഒരു വ്യക്തിയുടെ സിബിൽ ക്രെഡിറ്റ് സ്കോർ 300 മുതൽ 900 വരെയാണ്. ഇത് കുറവാണെങ്കിൽ ലോണിനുള്ള അപേക്ഷ നിരസിക്കപ്പെടും. അങ്ങനെയുള്ള സാഹചര്യത്തിൽ ഇനി പറയുന്ന പോംവഴികൾ ആലോചിക്കാവുന്നതാണ്  കൊളാറ്ററൽ വായ്പ: വീട്, സ്ഥലം പോലുള്ള   സ്ഥിര ആസ്തികൾ ഉണ്ടെങ്കിൽ, അത് ഈടായി നൽകി വായ്പ എടുക്കാവുന്നതാണ്.  ഈട് ലഭിച്ചാൽ  വായ്പാ ദാതാക്കൾ സാധാരണയായി   മോശം ക്രെഡിറ്റ് സ്കോർ അവഗണിക്കാൻ  തയ്യാറാകും  ഫിക്സഡ് ഡെപ്പോസിറ്റ് ഈടാക്കിയുള്ള  ലോൺ:   ഒരു ബാങ്കിൽ സ്ഥിര നിക്ഷേപമുണ്ടെങ്കിൽ, അവ ഈടായി പരിഗണിച്ച് വായ്പ ലഭിക്കും. സ്ഥിരനിക്ഷേപം ഈടായി പ്രവർത്തിക്കുന്നതിനാൽ, മോശം ക്രെഡിറ്റ് സ്‌കോറിൽ പോലും വായ്പ നൽകാൻ ബാങ്ക് തയ്യാറായേക്കാം.   ഗ്യാരന്റർ: നല്ല ക്രെഡിറ്റ് സ്‌കോറുള്ള ഒരു ഗ്യാരന്റർ ഉണ്ടെങ്കിൽ, പേഴ്സണൽ ലോൺ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. വായ്പ എടുക്കുന്നയാൾ വീഴ്ച വരുത്തിയാൽ വായ്പ തിരിച്ചടയ്ക്കാൻ ഗ്യാരന്റർ സമ്മതിക്കുന്നതിനാൽ വായ്പ ലഭിക്കുന്നതിന് സാധ്യതയുണ്ട്.  ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ : ചില എൻ ബി എഫ് സികൾ സാധാരണയായി മോശം ക്രെഡിറ്റ് സ്‌കോറുകളുള്ള വ്യക്തികൾക്ക് വായ്പ നൽകാൻ തയാറായിരിക്കും,പക്ഷെ ഉയർന്ന പലിശ നിരക്ക് ഈടാക്കാം.   

Post a Comment

Previous Post Next Post