ജനപ്രിയ മോഡലായ ഹോണ്ട സിറ്റിയുടെ അപെക്‌സ് എഡിഷൻ പുറത്തിറക്കി ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ. 13.30 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ജനപ്രിയ സെഡാന്‍റെ ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഇത് ഒരു പ്രത്യേക പതിപ്പായതിനാൽ, എല്ലാ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകളിലും ഇത് പരിമിത കാലത്തേക്ക് ലഭ്യമാകും. ഹോണ്ട് സിറ്റിയുടെ V, VX ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിമിറ്റഡ് എഡിഷൻ. ഇത് മാനുവൽ, ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ലഭ്യമാണ്. സിറ്റി അപെക്‌സ് എഡിഷൻ V മാനുവൽ, സിവിടി ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് യഥാക്രമം 13.30 ലക്ഷം രൂപയും 14.55 ലക്ഷം രൂപയുമാണ് വില. VX MT, VX CVT എന്നീ പ്രത്യേക പതിപ്പുകൾ യഥാക്രമം 14.37 ലക്ഷം രൂപയ്ക്കും 15.62 ലക്ഷം രൂപയ്ക്കും ലഭ്യമാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും ഇന്ത്യയിലെ എക്സ്-ഷോറൂം വിലകളാണ്. ആഡംബര ബീജ് ഇൻ്റീരിയറുകൾ, ലെതറെറ്റ് ഇൻസ്ട്രുമെൻ്റ് പാനൽ, ലെതറെറ്റ് കൺസോൾ ഗാർണിഷ്, ലെതറെറ്റ് ഡോർ പാഡിംഗ് എന്നിവ ഉൾപ്പെടുന്ന പ്രീമിയം ഇൻ്റീരിയർ പാക്കേജുമായാണ് സിറ്റിയുടെ പുതിയ പ്രത്യേക പതിപ്പ് വരുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഈ പ്രത്യേക പതിപ്പിന്റെ ക്യാബിനിൽ ബീജ് നിറത്തിലുള്ള ഇന്റീരിയർ കാണാൻ കഴിയും. ഇൻസ്ട്രുമെൻ്റ് പാനലിലും ഡോർ പോക്കറ്റിലും ഏഴ് നിറങ്ങളിലുള്ള റിഥമിക് ആംബിയൻ്റ് ലൈറ്റുകൾ അതിൻ്റെ പ്രീമിയം ഫീലും ആകർഷകത്വവും വർദ്ധിപ്പിക്കുന്നു. ഈ പരിമിത പതിപ്പിന് അപെക്‌സ് എഡിഷനിൽ എക്‌സ്‌ക്ലൂസീവ് സീറ്റ് കവറുകളും കുഷനുകളും ലഭിക്കുന്നു. പുതിയ ഹോണ്ട സിറ്റി അപെക്സ് എഡിഷൻ്റെ മൊത്തത്തിലുള്ള ഡിസൈനും സ്റ്റൈലിംഗും സാധാരണ മോഡലിന് സമാനമാണ്. എങ്കിലും ഫെൻഡറുകളിലും ട്രങ്കിലും ഇതിന് പ്രത്യേക അപെക്സ് പതിപ്പ് ബാഡ്‍ജ് ലഭിക്കുന്നു. ഹോണ്ട സിറ്റി സെഡാനിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 121 bhp പവറും 145 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ കാറിൽ ആറ് സ്പീഡ് മാനുവൽ, CVT ട്രാൻസ്മിഷൻ ഉണ്ട്. ഇതിനുപുറമെ, 1.5 ലിറ്റർ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ കാറിൽ ലഭിക്കും. ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഒരു ലിറ്റർ പെട്രോൾ (CVT) വേരിയന്റ് 18.4 കിലോമീറ്റർ വരെ മൈലേജ് നൽകും. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെർണ, സ്കോഡ സ്ലാവിയ, ഫോക്സ്വാഗൺ വിർടസ് തുടങ്ങിയ സെഡാൻ വാഹനങ്ങളുമായാണ് ഹോണ്ട സിറ്റി മത്സരിക്കുന്നത്. ഉപഭോക്താക്കൾക്കിടയിൽ മികച്ച പദവി ആസ്വദിക്കുന്ന ഇന്ത്യയിലെ ഏറ്റവും വിജയകരമായ ബ്രാൻഡാണ് ഹോണ്ട സിറ്റി എന്ന് ഹോണ്ട സിറ്റി അപെക്‌സ് എഡിഷൻ ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡൻ്റ് കുനാൽ ബെൽ പറഞ്ഞു. ഹോണ്ട കാർസ് ഇന്ത്യയുടെ ശക്തമായ ബിസിനസ്സ് സ്‍തംഭമാണ് ഇതെന്നും ഹോണ്ട സിറ്റിയുടെ അപെക്‌സ് എഡിഷൻ അവതരിപ്പിക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെടുത്തിയതും പ്രീമിയം പാക്കേജ് വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിടുന്നുവെന്നും ഹോണ്ട കുടുംബത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment