ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡിനുള്ള ജനപ്രീതി വളരെ വലുതാണ്. ഒന്നിലധികം ക്രെഡിറ്റ് കാർഡുകളാണ് ഇപ്പോൾ പലരും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബജറ്റ് തയാറാക്കുക ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഈ കാര്‍ഡുകള്‍ക്കായി ഓരോ മാസവും എത്ര പണം ചെലവഴിക്കാമെന്ന് കണക്കാക്കാന്‍ ഒരു ബജറ്റ് ഉണ്ടാക്കേണ്ടത് പ്രധാനമാണ്. നിരവധി കാര്‍ഡുകള്‍ ഉപയോഗിച്ച് ചെലവ് അതിരുകടക്കാതിരിക്കാന്‍ ഇത് നസഹായിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് പ്രതിമാസ എസ്റ്റിമേറ്റ് ഉണ്ടായിരിക്കുന്നത് കൃത്യസമയത്ത് ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടയ്ക്കുന്നതിന് സഹായിക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഫീസ് മിക്ക ക്രെഡിറ്റ് കാര്‍ഡുകളും വാര്‍ഷിക ഫീസ് ഈടാക്കുന്നു. ഒന്നിലധികം കാര്‍ഡുകള്‍ ഉള്ളത് കാരണം ഫീസിനത്തില്‍ വലിയ തുക ചെലവ് വരും. വാര്‍ഷിക ഫീസിന് പുറമെ, എടിഎം പിന്‍വലിക്കല്‍ ഫീസ്, ലേറ്റ് പേയ്മെന്‍റ് ഫീസ്, ജോയിനിംഗ് ഫീസ് തുടങ്ങിയ വിവിധ ഫീസുകളും ഈടാക്കുന്നു. അതിനാല്‍, പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുന്നതിന് മുമ്പ് ഇവയെല്ലാം പരിഗണിക്കണം. വായ്പാ പരിധികള്‍ പരിശോധിക്കുക ഓരോ കാര്‍ഡിലേയും വായ്പാപരിധി മനസിലാക്കി വയ്ക്കേണ്ടത് പ്രധാനമാണ്. ക്രെഡിറ്റ് സ്കോറിന്‍റെ അടിസ്ഥാനത്തിലാണ് കാര്‍ഡിന്‍റെ ക്രെഡിറ്റ് പരിധി സജ്ജീകരിച്ചിരിക്കുന്നത്. ക്രെഡിറ്റ് പരിധിക്കപ്പുറം ചെലവഴിക്കുന്നതിന് ഉയര്‍ന്ന ഫീസ്, മോശം ക്രെഡിറ്റ് സ്കോര്‍ തുടങ്ങിയ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റ് പരിശോധിക്കുക നിരവധി കാര്‍ഡുകള്‍ സ്വന്തമാകുമ്പോള്‍, എല്ലാ ഇടപാടുകളും ശരിയാണോ എന്ന് പരിശോധിക്കാന്‍ അവ തുടര്‍ച്ചയായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ഡില്‍ ഏതെങ്കിലും അനധികൃത ഇടപാട് ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇങ്ങനെയുള്ള കൃത്യമായ പരിശോധന സഹായിക്കും. ക്രെഡിറ്റ് സ്കോര്‍ അവലോകനം ചെയ്യുക ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുമ്പോള്‍, ഓരോ കാര്‍ഡിലെയും കുടിശ്ശികയുള്ള ബാലന്‍സ് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ക്രെഡിറ്റ് സ്കോര്‍ എപ്പോഴും നിരീക്ഷിക്കുന്നത് നല്ലതായിരിക്കും അലേര്‍ട്ടുകള്‍ സജ്ജമാക്കുക കാര്‍ഡിലെ എല്ലാ ഇടപാടുകളേയും കുറിച്ച് അറിയിക്കുന്നതിന് ഫോണില്‍ അലേര്‍ട്ടുകള്‍ സജ്ജീകരിക്കുക. ചെലവുകള്‍, ബില്‍ പേയ്മെന്‍റുകളുടെ അവസാന തീയതി, ക്രെഡിറ്റ് പരിധിക്കപ്പുറമുള്ള ഏതെങ്കിലും ഇടപാട് എന്നിവയെക്കുറിച്ച് അറിയുന്നതിന് ഈ അലേര്‍ട്ടുകള്‍ അറിയിക്കും. ഓട്ടോ പേയ്മെന്‍റുകള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉടമ എന്ന നിലയില്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു പ്രധാന കാര്യം കൃത്യസമയത്ത് ബില്ലുകള്‍ അടയ്ക്കുക എന്നതാണ്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ഓട്ടോ പേയ്മെന്‍റ് സംവിധാനം സജ്ജീകരിക്കുന്നതിലൂടെ നിശ്ചിത തീയതിക്ക് മുമ്പായി പണമടയ്ക്കാം. റിവാര്‍ഡുകള്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് പരമാവധി ആനുകൂല്യങ്ങള്‍ നേടുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം റിവാര്‍ഡുകളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായി ഉപയോഗിക്കുക എന്നതാണ്. ഓരോ കാര്‍ഡും വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങളെക്കുറിച്ചും ഓരോ കാര്‍ഡില്‍ നിന്നും പരമാവധി പ്രയോജനപ്പെടുത്താനുള്ള തന്ത്രങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുക. . കാര്‍ഡിലെ ആനുകൂല്യങ്ങളും റിവാര്‍ഡുകളും ഉപയോഗിക്കുന്നതിന് വേണ്ടി മാത്രം പണം അമിതമായി ചെലവഴിക്കരുത്. ശരിയായ ക്രെഡിറ്റ് കാര്‍ഡ് ചെലവുകള്‍ക്കും സാമ്പത്തിക ശേഷിക്കും അനുയോജ്യമായ ശരിയായ കാര്‍ഡുകള്‍ ആണ് പക്കലുള്ളതെന്ന് ഉറപ്പാക്കുക. ക്രെഡിറ്റ് കാര്‍ഡുകള്‍ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, ചെലവുകള്‍ക്ക് അനുയോജ്യമായ കാര്‍ഡ് മാത്രമാണ് ഉപയോഗിക്കേണ്ടത്.
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ബാധ്യത കൂടും
News
0
Post a Comment