കരളില്‍ അമിതമായി കൊഴുപ്പടിയുന്ന രോഗമാണ് ഫാറ്റി ലിവര്‍. ഒരു ജീവിതശൈലീ രോഗമാണിത്. അമിത കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി ചോളം, ബീന്‍സ്, ബ്രൊക്കോളി, ഡ്രൈ ഫ്രൂട്ട്സ്, ആപ്പിള്‍ തുടങ്ങിയവ കഴിക്കാം. അമിതവണ്ണമുള്ളവരില്‍ രോഗ സാധ്യത കൂടുതലാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. പതിവായി വ്യായാമം ചെയ്യുക. വ്യായാമമില്ലായ്മ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം. പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക. ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ഉറക്കം പതിവാക്കുക. പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിക്കുക.
ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
News
0
Tags
Health Tips
Post a Comment