കൈകൾ ഉപയോഗിച്ചാണെങ്കിലും വാഷിംഗ് മെഷീനിൽ ആണെങ്കിലും വസ്ത്രങ്ങൾ കഴുകുമ്പോൾ വെള്ളത്തിന്റെ താപനില മനസിലാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ചൂട് വെള്ളത്തിൽ കഴുകിയാൽ നന്നായി വൃത്തിയാകുമെന്നും അണുക്കൾ പോകുമെന്നും പറയാറുണ്ട്. ഇത് ശരിയാണെങ്കിലും ചില വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല. ഓരോ വസ്ത്രങ്ങളും എങ്ങനെയാണ് കഴുകേണ്ടതെന്ന് വസ്ത്രത്തിന്റെ പിൻഭാഗത്തായി കെയർ ടാഗ് കൊടുത്തിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങൾ കഴുകേണ്ടത്. ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ലാത്ത വസ്ത്രങ്ങൾ ഇതാണ് ഡാർക്ക് വസ്ത്രങ്ങൾ ഡാർക്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ഒരിക്കലും ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല. ഇത് വസ്ത്രം കേടുവരാനും നിറം മങ്ങി പോകാനും കാരണമാകുന്നു. ഡാർക്ക് നിറങ്ങളിലുള്ള ജീൻസുകളും ചൂട് വെള്ളത്തിൽ കഴുകാൻ പാടില്ല. ഇത് ജീൻസ് ചുരുങ്ങി പോകാൻ കാരണമാകുന്നു. പട്ടുപോലുള്ള വസ്ത്രങ്ങൾ സിൽക്ക് പോലുള്ള വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകാൻ പറ്റിയവയല്ല. ഇത്തരം വസ്ത്രങ്ങൾ തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. ഇത് വസ്ത്രങ്ങൾ ചുരുങ്ങിപ്പോകാനും തിളക്കം നഷ്ടപ്പെടാനും തുണി തുന്നി പോകാനും കാരണമാക്കുന്നു. അത്‌ലറ്റിക് വസ്ത്രങ്ങൾ അത്‌ലറ്റിക് വസ്ത്രങ്ങൾ ഇലാസ്റ്റിക് പോലുള്ള മെറ്റീരിയലിലാണ് ഉണ്ടാവുന്നത്. ചൂട് വെള്ളത്തിൽ കഴുകിയാൽ ഇതിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അത്‌ലറ്റിക് വസ്ത്രങ്ങൾ തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. ചോരക്കറയുള്ള വസ്ത്രങ്ങൾ കറയുള്ള വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കണം. ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയാൽ കറകൾ വസ്ത്രത്തിൽ കൂടുതൽ പറ്റിയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കറയുള്ള വസ്ത്രങ്ങൾ കഴുകാൻ ഇടുന്നതിന് മുമ്പ് കറകൾ പൂർണമായും നീക്കം ചെയ്തതിന് ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
Post a Comment