ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. എന്നാല്‍ കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ട് തുടങ്ങിയാല്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇതിനെ അവഗണിക്കുമ്ബോഴാണ് പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നത്. ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ ചിലതുണ്ട്. ശരീരം തന്നെ മുന്നറിയിപ്പ് നല്‍കുന്ന ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അത് ഒരിക്കലും ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ.
ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ നിര്‍ബന്ധമായും ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
ഉയര്‍ന്ന അളവില്‍ പഞ്ചസാരയുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ കൊഴുപ്പ് കൂടുതലാണ്.
പൂരിത കൊഴുപ്പ് ധാരാളമടങ്ങിയതാണ് സംസ്കരിച്ച ഇറച്ചി. ബ്ലഡ് ഷുഗര്‍ അളവ് പെട്ടെന്ന് ഉയര്‍ത്തുന്ന വെളുത്ത ബ്രഡ്, പാസ്ത എന്നിവ ഒഴിവാക്കുക.
മദ്യപാനം കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഫുള്‍ ഫാറ്റ് പാലുല്‍പ്പന്നങ്ങളില്‍ പൂരിത കൊഴുപ്പ് കൂടുതലാണ്. അമിതമായ അളവില്‍ ഉപ്പ് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Post a Comment