ദീപാവലി അടുത്തെത്തിക്കഴിഞ്ഞു,. കാർ വാങ്ങാൻ മോഹമുണ്ടോ? വമ്പൻ വിലക്കിഴിവുമായി മാരുതി സുസുക്കി

 


ദീപാവലി അടുത്തെത്തിക്കഴിഞ്ഞു. നിരവധി ആളുകൾ പുതിയൊരു കാർ വാങ്ങാൻ തയ്യാറെടുക്കുകയാണ്. ഈ ദീപാവലിക്ക് നിങ്ങൾക്കും പുതിയ ഒരു കാർ സ്വന്തമാക്കാൻ മോഹമുണ്ടെങ്കിൽ ഇതാണ് പറ്റിയ സമയം. കാരണം ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി ഇപ്പോൾ വൻ ഡിസ്കൌണ്ട് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പിൽ നിന്ന് കാറുകൾ വാങ്ങുന്നതിലൂടെ നിങ്ങൾക്ക് വലിയ കിഴിവുകൾ ലഭിക്കും. ജിംനി, ഗ്രാൻഡ് വിറ്റാര, ഫ്രാങ്ക്, ഇൻവിക്ടോ തുടങ്ങിയ കാറുകൾക്ക് വൻ വിലക്കിഴിവാണ് മാരുതി സുസുക്കി നൽകുന്നത്. ഈ കാറുകളിൽ നിങ്ങൾക്ക് 2.3 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ദീപാവലി ദിനത്തിൽ കുറഞ്ഞ വിലയ്ക്ക് പുതിയ കാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏത് മാരുതി സുസുക്കി കാറിന് എത്ര കിഴിവ് ലഭ്യമാണെന്ന് അറിയാം.  ജിംനി: ദീപാവലിയോടനുബന്ധിച്ച് നിങ്ങൾക്ക് ഒരു മാരുതി കാർ വാങ്ങണമെങ്കിൽ, ഏറ്റവും ഉയർന്ന കിഴിവ് ജിംനിയിൽ ലഭ്യമാണ്. അഞ്ച് ഡോർ ജിംനിയുടെ തിരഞ്ഞെടുത്ത വേരിയൻ്റുകളിൽ 2.3 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. 12.74 ലക്ഷം രൂപ മുതലാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില.  ഗ്രാൻഡ് വിറ്റാര: ഗ്രാൻഡ് വിറ്റാരയുടെ എക്‌സ് ഷോറൂം വില 10.99 ലക്ഷം രൂപ മുതലാണ്. ഹൈബ്രിഡ് പതിപ്പിന് 1.03 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.  ഫ്രോങ്ക്സ്: മാരുതി സുസുക്കി ഫ്രോങ്ക്സ് ടർബോ-പെട്രോൾ വേരിയൻ്റുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് 78,000 രൂപ വരെ കിഴിവ് ലഭിക്കും. 7.51 ലക്ഷം രൂപയാണ് ഈ കാറിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില.  ഇൻവിക്ടോ: ടൊയോട്ട ഇന്നോവയുടെ മാരുതി പതിപ്പായ ഇൻവിക്ടോ വാങ്ങുന്നതിലൂടെ നിങ്ങൾക്ക് 1.25 ലക്ഷം രൂപ വരെ ലാഭിക്കാം. 25.21 ലക്ഷം രൂപ മുതലാണ് ഇൻവിക്ടോയുടെ എക്‌സ് ഷോറൂം വില.  ബലേനോ: ബലേനോയുടെ മാനുവൽ, ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഓഫറുകളുണ്ട്. 6.66 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭ വില. ഈ കാർ വാങ്ങുമ്പോൾ നിങ്ങൾക്ക് 47,100 രൂപ വരെ കിഴിവ് ലഭിക്കും.  XL6: നിങ്ങൾ മാരുതി സുസുക്കി XL6 വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് 35,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. 11.61 ലക്ഷം രൂപ മുതലാണ് ഈ ആഡംബര കാറിൻ്റെ എക്‌സ് ഷോറൂം വില.  ഇഗ്‌നിസ്: മാരുതി ഇഗ്‌നിസ് 53,100 രൂപ വരെ കിഴിവിൽ വാങ്ങാം. 5.84 ലക്ഷം രൂപയാണ് ഇഗ്‌നിസിൻ്റെ എക്‌സ് ഷോറൂം വില.  സിയാസ്: മാരുതി സുസുക്കി സിയാസ് വാങ്ങുമ്പോൾ 40,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 9.40 ലക്ഷം രൂപ മുതലാണ് സിയാസിൻ്റെ എക്‌സ് ഷോറൂം വില.  ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും വഴിയാണ് മാരുതി സുസുക്കി ഈ കാറുകൾക്ക് കിഴിവ് നൽകുന്നത്. ഈ ഓഫറുകൾ 2024 ഒക്ടോബർ 31 വരെ ലഭിക്കും.  ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.   


Post a Comment

Previous Post Next Post