പുതിയ ഡിസയറിന്‍റെ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. 6.79 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിലാണ് മാരുതി സുസുക്കി ഡിസയർ പുറത്തിറക്കിയിരിക്കുന്നത്. 8.74 ലക്ഷം രൂപയിലാണ് ഡിസയർ സിഎൻജിയുടെ അടിസ്ഥാന എക്സ് ഷോറൂം വില. മാരുതി സുസുക്കി ഏറ്റവും പുതിയ ഡിസയറിനൊപ്പം രണ്ട് ആക്സസറി പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നു - കോപ്പറിക്കോയും ക്രോമിക്കോയും. ഈ പാക്കേജുകൾ ഓരോന്നും പുറത്തും ക്യാബിനിലും സൗന്ദര്യവർദ്ധക അപ്‌ഡേറ്റുകൾ കൊണ്ടുവരും, കൂടാതെ വാഹനത്തിൻ്റെ വിലയേക്കാൾ കൂടുതലായി ഈടാക്കുകയും ചെയ്യും. ഈ കാറിന് പുതിയ Z-സീരീസ് 1.2-ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ നൽകും, അത് പരമാവധി 80bhp കരുത്തും 112Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ സാധിക്കും. പെട്രോൾ മാത്രമുള്ള മോഡലിന് എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് ഏകദേശം 25 കിലോമീറ്റർ ലഭിക്കും. ഡിസയറിൻ്റെ സിഎൻജി പതിപ്പിന് ഒരു കിലോയ്ക്ക് 33.73 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. അപ്‌ഡേറ്റ് ചെയ്ത ഡിസയർ കാറിൻ്റെ മുൻവശത്ത് മധ്യഭാഗത്ത് സുസുക്കി ലോഗോ ഉള്ള ഒരു സ്പ്ലിറ്റ് ഗ്രിൽ ലഭിക്കും. അതേസമയം, ഹെഡ്‌ലാമ്പ് പുതിയ സ്വിഫ്റ്റിന് സമാനമാണ്. ഇതുകൂടാതെ, ഈ 5 സീറ്റർ കാറിന് ബ്ലാക്ക് ഫിനിഷുള്ള ഒരു പുതിയ ഡ്യുവൽ സ്‌പോക്ക് അലോയ് വീലും നൽകും. അതേസമയം, പുതുതായി രൂപകൽപന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകളും പുതിയ ഡിസൈൻ ബമ്പറും ഉപയോഗിച്ച് പിൻവശത്തെ കാറിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി ഡിസയർ സെഡാൻ 5-സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു. ഈ ടെസ്റ്റിൽ ഈ കാർ മുതിർന്നവപരുടെ സുരക്ഷയ്ക്ക് അഞ്ച് സ്റ്റാറും കുട്ടികളുടെ സുരക്ഷയ്ക്ക് നാല് സ്റ്റാർ സുരക്ഷാ റേറ്റിംഗും നേടി. മാരുതി ഡിസയറിനൊപ്പം, കമ്പനിക്കും ഇതൊരു വലിയ നേട്ടമാണ്. കാരണം ഗ്ലോബൽ NCAP ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന കമ്പനിയുടെ ആദ്യ മോഡലാണ് പുതിയ ഡിസയർ.
Post a Comment