ഓഹരിവിപണിയിലെ ചാഞ്ചാട്ടം, എല്‍ജിയ്ക്ക് ആശങ്ക; ഐപിഒ താല്‍കാലികമായി റദ്ദാക്കി



ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യയിലെ തങ്ങളുടെ പ്രാഥമിക ഓഹരി വില്‍പനയ്ക്കുള്ള നടപടികള്‍ (ഐപിഒ) താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. നിലവിലെ ഓഹരി വിപണിയിലെ ചാഞ്ചാട്ടം കാരണം ആണ് ഐപിഒ പദ്ധതി മാറ്റിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടുത്തിടെയുണ്ടായ ഇടിവ് എല്‍ജി ഇന്ത്യയുടെ മൂല്യനിര്‍ണയത്തെ ബാധിച്ചു. നേരത്തെ മൂല്യനിര്‍ണ്ണയം 15 ബില്യണ്‍ ഡോളര്‍ വരെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇപ്പോള്‍ അത് 10.511.5 ബില്യണ്‍ ഡോളറായി കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഐപിഒ പൂര്‍ണമായി റദ്ദാക്കിയിട്ടില്ലെന്നും എന്നാല്‍ എപ്പോള്‍ നടത്തും എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് എല്‍ജിയുടെ നിലപാട്. 2025 മെയ് മാസത്തില്‍ ഐപിഒ നടത്താനായിരുന്നു നേരത്തെ ആലോചന. ഇതിന്‍റെ ഭാഗമായി കമ്പനി തുടക്കത്തില്‍ റോഡ്ഷോകളും നടത്തിയിരുന്നു.  വിപണിയിലെ ചാഞ്ചാട്ടം എല്‍ജിയെ ബാധിച്ചു  സെന്‍സെക്സും നിഫ്റ്റിയും ഏതാനും ആഴ്ചകളായി വലിയ ചാഞ്ചാട്ടമാണ് നേരിടുന്നത്. . ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, രൂപയുടെ മൂല്യത്തിലെ ഇടിവ് ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം എന്നിവ നിക്ഷേപകരുടെ വികാരത്തെ സ്വാധീനിക്കുന്നുണ്ട്. അത്തരമൊരു പരിതസ്ഥിതിയില്‍, വലിയ ഐപിഒകള്‍ക്ക് ആകര്‍ഷകമായ മൂല്യനിര്‍ണ്ണയം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ ഉപഭോക്തൃ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നീ മേഖലയില്‍ എല്‍ജി ഒരു പ്രധാന ബ്രാന്‍ഡാണ്. ഇന്ത്യയില്‍ കമ്പനിക്ക് ശക്തമായ ഒരു ബ്രാന്‍ഡ് ഐഡന്‍റിറ്റിയും വിപുലമായ വിതരണ ശൃംഖലയും ഉണ്ട്. ഇന്ത്യയിലെ വിപുലീകരണത്തിനും നിക്ഷേപത്തിനുമായി മൂലധനം സമാഹരിക്കുക എന്നതായിരുന്നു ഐപിഒയുടെ ലക്ഷ്യം.  ഐപിഒകളുടെ ഭാവിയെന്ത്?  വിപണിയുടെ അനിശ്ചിതത്വത്തില്‍ കമ്പനികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എല്‍ജി ഇലക്ട്രോണിക്സിന്‍റെ ഈ തന്ത്രപരമായ നീക്കം, . വിപണി സ്ഥിരത കാണിക്കുന്നതുവരെ, മറ്റ് പല ബഹുരാഷ്ട്ര കമ്പനികളും ഐപിഒ പദ്ധതികള്‍ മാറ്റിവച്ചേക്കാം. 

Post a Comment

أحدث أقدم