പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍



പാദങ്ങള്‍ വിണ്ടു കീറുന്നത് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതിനെ തടയാന്‍ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാല്‍ കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.    പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.   വിറ്റാമിന്‍ എ, ബി, സി അടങ്ങിയ വാഴപ്പഴത്തിന്‍റെ പള്‍പ്പ് കാലിലെ വിണ്ടുകീറിയ ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യാം. പതിവായി ചെയ്യുന്നത് പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ സഹായിക്കും.   ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.  കഞ്ഞിവെള്ളത്തിലേയ്ക്ക് തേനും അല്‍പം വിനാഗരിയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ശേഷം ഇതിലേയ്ക്ക് കാലുകള്‍ മുക്കി വയ്ക്കാം.  ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക.  ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത്, അതിലേയ്ക്ക് നാല് തുള്ളി നാരങ്ങാ നീര് ചേര്‍ത്തതിന് ശേഷം പാദങ്ങൾ മുക്കി വയ്‌ക്കാം. 30 മിനിറ്റ് ഇങ്ങനെ വയ്ക്കാം.  ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഈ മിശിതം കാലില്‍ പുരട്ടി മസാജ് ചെയ്യാം.  ഇളം ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡ, ഉപ്പ് എന്നിവ ഇട്ട് പാദങ്ങള്‍ പതിനഞ്ച് മിനിറ്റ് മുക്കിവയ്ക്കുക.  

Post a Comment

أحدث أقدم